കണ്ണൂരിൽ നിന്നും വീടുവിട്ട രണ്ട് പെൺകുട്ടികളെ കാഞ്ഞങ്ങാട്ട് നിന്നും റെയിൽവെ പൊലിസ് കണ്ടെത്തി. കണ്ണൂർ സിറ്റി പൊലീ സ്റ്റേഷൻ പരിധിയിൽ നിന്നും വീടുവിട്ട പെൺകുട്ടികളെയാണ് കാസർകോട് റെയിൽവെ പൊലീസ് ട്രെയിനിൽ കണ്ടെത്തിയത്. കണ്ണൂർ പൊലീസ്
കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ്18 വയസും 14 വയസ് പ്രായമുള്ള പെൺകുട്ടികളെ കണ്ടെത്തിയത്.
ഇവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ വീട്ടുകാർ വഴക്ക് പറഞ്ഞതിനാണ് വിടുവിട്ടതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. കാസർകോട് റെയിൽവെസി വിൽ പൊലീസുകാരായ ഷംസീർ, റിനീത് എന്നിവരാണ് ഇന്ന് പുലർച്ചെ വെസ്റ്റ് കോസ്റ്റ് ട്രെയിനിന്റെ പുറകിലത്തെ ജനറൽ കോച്ചിൽ നിന്നും കണ്ടെത്തിയത്.
കാഞ്ഞങ്ങാട് കണ്ടെത്തിയ കുട്ടികളെ കണ്ണൂരിൽ ഇതേ ട്രെയിനിൽ എത്തിച്ച്
0 Comments