കാഞ്ഞങ്ങാട് :പറമ്പിൽ കിടന്ന ഗൃഹനാഥൻ ഉറങ്ങി പോയി. വീട്ടുകാർ ആശങ്കയിലായി പൊലീസിൽ പരാതിയുമായെത്തി. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പാതിരാത്രിയിൽ ഗൃഹനാഥൻ്റെ തിരിച്ചു വരവ്. മാലോം അതിരുമാവ് സ്വദേശിയായ 60 കാരനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് വീട്ടിൽ നിന്നും പോയ ഗൃഹനാഥനെ കാണാതാവുകയായിരുന്നു. വീട്ടുകാർ പലേടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രി 10 മണിയോടെ മകൻ പൊലീസിൽ പരാതി നൽകി. കേസെടുത്ത് ചിറ്റാരിക്കാൽ പൊലീസും അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് പാതിരാത്രിയിൽ ഗൃഹനാഥൻ്റെ തിരിച്ചു വരവ്. ഉറങ്ങി പോയതാണെന്ന് പൊലീസിനോടും പറഞ്ഞു. ഇദ്ദേഹത്തെ ഇന്ന് ഹോസ്ദുർഗ് കോടതി മുൻപാകെ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
0 Comments