കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ ഞാർ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഉൾപ്പെടെ വന്നുപോയ ആളുകൾ ചെളിയിലെ കുഴിയിൽ വീണു പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ട നാവികരണ പ്രവർത്തനം ഇപ്പോഴും തുടങ്ങാത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്റ്റാന്റിൽ ഞാറുനട്ടും വാഴ നട്ടും പ്രതിഷേധിച്ചത്. പ്രതിഷേധ നാട്ടിപ്പാട്ടോടു കൂടിയാണ് പ്രവർത്തകർ ഞാറു നട്ടത്. ജില്ലാ യുത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി. പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികൾ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, മാർട്ടിൻ എബ്രഹാം, രതീഷ് കാട്ടുമാടം, നവനിത് ചന്ദ്രൻ, അജിത്ത് പൂടംകല്ല്, രഞ്ജിത്ത്
0 Comments