Ticker

6/recent/ticker-posts

അമ്പലത്തറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ഗുരുതരം

കാഞ്ഞങ്ങാട് : അമ്പലത്തറ ടൗണിന് സമീപം ഇന്ന് രാത്രി കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിയ സ്വദേശികളായ ഓട്ടോ ഡ്രൈവർ ബാബു 44,സന്തോഷ് 40, വേണു ഗോപാൽ 45 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മാവുങ്കാൽ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റി. പരിക്കേറ്റവർ ഓട്ടോ യാത്രക്കാരാണ്. ഓട്ടോ പൂർണമായും തകർന്നു. കാറും തകർന്നിട്ടുണ്ട്.

Reactions

Post a Comment

0 Comments