Ticker

6/recent/ticker-posts

പീഡിപ്പിച്ച് യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: യുവതിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിദേശത്തായിരുന്ന പ്രതിയെ ഇന്ന് രാവിലെ
മംഗലാപുരം വിമാനത്താവളത്തിൽ നിന്നും  വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെസ്റ്റ് എളേരി ചീർക്കയത്തെ
 ജയകൃഷ്ണനെ 35യാണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് കഴിഞ്ഞ പ്രതിനാട്ടിൽ മടങ്ങിവരുന്നതിനിടെയാണ് അറസ്റ്റ്.
2024 മാർച്ചിലാണ് സംഭവം . പീഡിപ്പിച്ച ശേഷം
  ജയകൃഷ്ണൻ ഗൾഫിലേക്ക് കടന്നു. ഇവിടെ നിന്നും വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ വെള്ളരിക്കുണ്ടിലെത്തിച്ചു. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments