കാഞ്ഞങ്ങാട് :കടല്‍ തീരത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കുക.
കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന്  ഓയില്‍ കണ്ടെയ്‌നറുകള്‍ കടലല്‍ പതിച്ചിട്ടുണ്ട്. എട്ടോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതില്‍ ചിലതില്‍ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍
ഉള്ളതിനാല്‍ കടല്‍ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കുക. കണ്ടെയ്‌നറുകള്‍ കരക്ക് അടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കി മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് തിരിച്ചു. ഫിലിപ്പീന്‍സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. യുക്രൈനില്‍ നിന്നുളള രണ്ടുപേർ, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍ എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്‍.മറൈന്‍ ഗ്യാസോയില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്‌നറുകളില്‍ ഉളളതെന്നാണ് വിവരം. ഇവ തീരത്തേക്ക് വന്നടിയാന്‍ സാധ്യതയുണ്ടെന്നും ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നുമാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് എവിടെ വേണമെങ്കിലും ഈ പെട്ടികള്‍ അടിയാന്‍ സാധ്യതയുണ്ട്.