കാഞ്ഞങ്ങാട് :സംസ്ഥാനത്ത് കാലവർഷം ഇന്ന് ( മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം( മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണയെത്തിയത്. 1990 ( മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്.നേരത്തേ ജൂൺ അഞ്ചിന് കാലവർഷമെത്തും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അറബിക്കടലിൽ രൂപം കൊണ്ട് ഇരട്ട ന്യൂനമർദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതുമാണ് കാലവർഷം നേരത്തെയെത്താൻ കാരണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ദിവസം മുമ്പാണ് ഇത്തവണ കാലവര്‍ഷം കേരളത്തിലെത്തിയത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ സംസ്ഥാനത്ത് ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
0 Comments