കാഞ്ഞങ്ങാട് :ഡ്രൈവർ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന യാത്രക്കാരിക്ക് ബസിൽ തെറിച്ചു വീണ് പരിക്ക്. യാത്രക്കാരിയുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് കുറുന്തൂരിലെ ടി. സുരേഷൻ്റെ ഭാര്യ കെ. അനിത 52 ക്കാണ് പരിക്ക്. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിനടുത്താണ് അപകടം. കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന അഞ്ജലി ബസിൽ നിന്നുമാണ് തെറിച്ചു വീണത്. ഡ്രൈവറുടെ സീറ്റിൻ്റെ ഇടത് ഭാഗത്തുള്ള കമ്പിയിൽ ഇടിച്ച് വയറിന് വലതു ഭാഗം പള്ളക്ക് പരിക്കേറ്റെന്നാണ് പരാതി.
0 Comments