കാസർകോട്: കാസർകോട് നിന്നുംപതിനാലും പതിനാറും വയസുള്ള രണ്ട് കുട്ടികളെ ഒരുമിച്ച് കാണാതായി. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുട്ടത്തൊടി വലിയ മൂല
തൈവളപ്പിൽ എസ്. റഫീഖിൻ്റെ മകൻ അബ്ദുൾ സിനാൻ 14, വലിയ മൂലയിലെ മുഹമ്മദ് അഷറഫിൻ്റെ മകൻ പി.എ. അഹമ്മദ് റിഫായിയ 16 എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. ഇന്നലെ വൈകീട്ട് 4.30 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. സിനാൻ്റെ പിതാവ് റഫീഖിൻ്റെ പരാതിയിലാണ് കേസ്.
0 Comments