Ticker

6/recent/ticker-posts

വാഴയുടെ കൈ വെട്ടിയ യുവാവിനെ പിടിച്ചു കൊണ്ട് പോയി ആക്രമിച്ചു മുഖത്ത് കാർക്കിച്ച് തുപ്പി നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കാഞ്ഞങ്ങാട് : വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച്  യുവാവിനെ ആക്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. എളേരിതട്ട് മയിലു വള്ളിയിലെ കെ.വി. വിജേഷിൻ്റെ 32 പരാതിയിൽ  റജി , രേഷ്മ, രതീഷ്, നിധിന എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 9.30നാണ് സംഭവം. എളേരിതട്ടിൽ വെച്ച്  യുവാവിനെ  ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞു നിർത്തി കൈ കൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷം പിടിച്ച് കൊണ്ട് പോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റുള്ളവർ കാൽ കൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ചതായും പരാതിയിൽ പറഞ്ഞു. റജി കാർക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയിൽ പറഞ്ഞു. റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരൻ വെട്ടിയ വിരോധമാണ് അക്രമകാരണം. കേസ് കാസർകോട് എസ്.എം എസ് ഡി . വൈ. എസ്. പി ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Reactions

Post a Comment

0 Comments