കാഞ്ഞങ്ങാട് : ചെറുവത്തൂർ
തുരുത്തി അസ്സൈനാർമുക്ക് സ്വദേശിനി
കെ. ബിന്ദു 44 പ്രദേശത്തെ ആറ് വീടുകളിൽ നിന്നും സ്വർണകവർച്ച നടത്തിയതായി കണ്ടെത്തി.ജ്വല്ലറി കളിൽ വിൽപ്പന നടത്തിയ 15 ഓളം പവ നിൽ ഭൂരിഭാഗം ആഭരണങ്ങളും പൊലീസ് കണ്ടെത്തി. പടന്നക്കാട് കാർഷിക കോളേജിലെ തോട്ടം തൊഴിലാളിയായ ബിന്ദു,ആഭരണങ്ങൾ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. ധാരാളം വസ്ത്രങ്ങളും വാങ്ങി. പത്ത് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റെങ്കിലും പണവും ആഭരണവുമായി കാര്യമായി ബിന്ദുവിൻ്റെ പക്കൽ ഒന്നുമില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തിൽ 5200 0 രൂപയും ചെറിയ ഒരു ആഭരണവും മാത്രം ലഭിച്ചു. ഒടുവിൽ രണ്ട് കേസുകൾ കൂടി ഇന്നലെ ചന്തേര പൊലീസ് റജിസ്ട്രർ ചെയ്തു. ഇന്ന് ഒരു കേസ് കൂടി റജിസ്ട്രർ ചെയ്യും. ഇതോടെ ബിന്ദുവിനെതിരെ ആറ്മോഷണ കേസുകളായി. കാടംകോടി ലെജനാർദ്ദനൻ്റെ ഭാര്യ ജാനകി 63യുടെ വീട്ടിൽ കയറി 122500 രൂപ വിലവരുന്ന 12 ഗ്രാം സ്വർണാ മാലയും രണ്ട് ഗ്രാം ലോക്കറ്റും 1890 രൂപയും മോഷ്ടിച്ചതായി കണ്ടെത്തി കേസെടുത്തു. 2024 ജൂൺ 2 ന് പകലായിരുന്നു മോഷണം. കിടപ്പ് മുറിയിൽ നിന്നു മാണ് ആഭരണം കവർന്നത്. പിലിക്കോട് കോതോളിയിലെ രാജൻ്റെ ഭാര്യ പുഷ്പയുടെ വീട്ടിൽ കയറി 1.90000 രൂപ വില വരുന്ന 21.87 ഗ്രാം സ്വർണാഭണങ്ങൾ മോഷ്ടിച്ചതായും കണ്ടെത്തി ബിന്ദുവിനെതിരെ കേസെടുത്തു. 2024 ഒക്ടോബർ 30 ന് കിടപ്പ് മുറിയിൽ കയറിയാ യിരുന്നു മോഷണം
യുവതി
കഴിഞ്ഞ മാസം 27ന് ചെറുവത്തൂർ പയ്യങ്കി സ്വദേശിനി ബിന്ദുവിൻ്റെ വീട് തുറന്ന് അലമാരയിൽ സൂക്ഷിച്ച മൂന്നര പവൻ സ്വർണ ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ചെറുവത്തൂർ കുഴിഞ്ഞടിയിലെ കെ.രതീഷിൻ്റെ ഭാര്യ വിജിന 32 യുടെ വീട്ടിൽ കയറി മുറിയിലെ അളുവിൽ സൂക്ഷിച്ചിരുന്ന 160000 രൂപ വില വരുന്ന രണ്ട് പവൻ മാല കവർന്നത് ബിന്ദുവാണെന്ന് സമ്മതിച്ചു. 2024 ഡിസംബർ 14 ന് രാവിലെ 6 മണിക്കായിരുന്നു ഈ മോഷണം .
ചെറുവത്തൂർ തുരുത്തിനെല്ലിക്കാലിലെ ബാബുരാജിൻ്റെ ഭാര്യ ലസിത മുട്ടത്തിൻ്റെ ആഭരണം കവർന്നതും ബിന്ദുവാണെന്ന് കണ്ടെത്തി. 2024 ഡിസംബർ 19 ന് പകൽ ആയിരുന്നു മോഷണം. വീട്ടിനുള്ളിൽ കയറി സെൽഫിൽ സൂക്ഷിച്ചിരുന്ന
2 ,40000 രൂപ വില വരുന്ന മൂന്നെ കാൽപവൻ ആഭരണം കവർന്നതായും ബിന്ദു സമ്മതിച്ചു.
വീട്ടുകാർ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ മോഷണം നടത്തിയ കേസിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് അഞ്ച് കവർച്ചകൾ കൂടി തെളിഞ്ഞത്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ ബിന്ദുവിനെ വീണ്ടും പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ചന്തേര പൊലീസിൻ്റെ സമർദ്ദമായ അന്വേഷണത്തിൽ ആറ് കവർച്ചാ കേസുകളാണ് തെളിയിക്കപ്പെട്ടത്. യുവതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആറ് കവർച്ചകളും സമാന രീതിയിലുള്ളതായിരുന്നു. പുറത്ത് സൂക്ഷിച്ചതാക്കോൽ എടുത്തായിരുന്നു മോഷണങ്ങൾ എല്ലാം. മോഷണശേഷം താക്കോൽ അതെ പടി വെക്കും. വീട്ടുകാർ മോഷണം നടന്നത് അറിയുന്നത് മാസങ്ങൾക്ക് ശേഷം ഏതെങ്കിലും ചടങ്ങിന് പോകാൻ ആഭരണം നോക്കുന്ന സമയത്താവും. മോഷണം നടന്നതിൻ്റെ ലക്ഷണമൊന്നുമില്ലാത്തതിനാൽ വീട്ടുകാരും പൊലീസും ത്രിശങ്കുവിലാവും. വാതിൽ കുത്തി തുറക്കാതെയുള്ള മോഷണം അടിക്കടി ആവർത്തിച്ചതോടെയാണ്
ചുരുളഴിയിക്കാൻ പൊലീസ് കച്ചകെട്ടിയിറങ്ങിയത്.
0 Comments