Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ
 തുടർന്ന് യുവാവ് മരിച്ചു. യുവാവിൻ്റെ അപ്രതീക്ഷിതമരണം നാട്ടുകാരെ കണ്ണീരിലാക്കി. തൃക്കരിപ്പൂർ 
ബീരിച്ചേരി മനയ്ക്ക് സമീപത്തെ ബീരിച്ചേരി നാരായണിയുടെ മകൻ ബി. സുജിത്ത് 42 ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ ഭക്ഷണം കഴിച്ച് കസേരയിൽ ഇരുന്നതായിരുന്നു. രാത്രി 10.30 മണിയോടെ കസേരയിൽ അബോധാവസ്ഥയിൽ ആയതായി കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം ഉച്ചക്ക് 1.30 ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും.
സംസ്ക്കാരംവൈകീട്ട് 3 ന് വെള്ളാപ്പ് സമുദായ ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments