അപകടത്തിൽപ്പെട്ട് മരിച്ചത് ഒരു മാസം മുൻപ് ഗൾഫിൽ നിന്നുമെത്തിയ യുവാവ്. പാലക്കുന്ന് കരി പൊടിയിലെ കോട്ടിക്കുളം റെയിൽവെ സ്ററഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ ഫാൽക്കൻ അസീസിൻ്റെ മകൻ സാദിഖ് 38 ആണ് മരിച്ചത്. പട്ളയിൽ ഭാര്യാവീട്ടിനടുത്തു വെച്ചാണ് അപകടം. ഭാര്യാ സഹോദരൻ മൊയ്തുവിനൊപ്പം നടന്ന് പോകുമ്പോൾ കാൽ തെന്നി തോട്ടിൽ വീഴുകയായിരുന്നു. മൊയ്തു രക്ഷപെട്ടു.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദുബായിലായിരുന്ന സാദിഖ് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഭാര്യാ സഹോദരന്റെ മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ഫർസാന പട്ള. മക്കൾ: ഫാദിൽസൈൻ, സിയ ഫാത്തിമ, ആമിന. സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്, സബാന.
0 Comments