Ticker

6/recent/ticker-posts

പടന്നക്കാട് നിന്നും ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ വാദിഭാഗം വിസ്താരം പൂർത്തിയായി

കാഞ്ഞങ്ങാട്: പടന്നക്കാട്ടെ പത്തു വയസ്സു കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതി പി.എ. സലീമിന് എതിരെയുള്ള കുറ്റപത്രത്തിൽ ഹോസ്‌ദുർഗ് പോക്സോ കോ ടതിയിൽ വാദിഭാഗം വിചാരണ പൂർത്തിയാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ചക്കരകല്ല് ഇൻസ്പെക്ടർ എം പി . ആ സാദിനെ കോടതി തുടർച്ചയായി മൂന്ന് ദിവസം വിസ്തരിച്ചതോട് കൂടിയാണ് വാദിഭാഗം വിചാരണ പൂർത്തിയായത്. പീഡനത്തിനിരയായ പെൺകുട്ടിയെയും മാതാവിനെയുമടക്കം മുഴുവൻ സാക്ഷികളെയും വിസ്തരിച്ചു. പ്രതിയെയും കോടതി വിചാരണക്ക് വിധേയമാക്കി. അറസ്റ്റിലായി ഏഴു മാസം കഴിഞ്ഞിട്ടും പ്ര തിക്കുവേണ്ടി അഭിഭാഷകൻ ഹാജരാകാത്തതിനാൽ സർക്കാർ അഭിഭാ ഷകനാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. നാടിനെ നടുക്കിയ പീഡനംനടന്ന് ഒരു വർഷം പൂർത്തിയാകുന്നതിനിടെയാണ് പീഡന കേസിൽ അതിവേഗം വിചാരണ പൂർത്തിയാകുന്നത്. അന്വേഷണ സംഘം സമർപ്പിച്ച 300 പേജുള്ള കുറ്റപത്രമാണ് പോക്സോ കോ ടതിയുടെ പരിഗണനയിലുള്ളത്. കൃത്യം ന ടന്ന് 39-ാം ദിവസം അന്വേഷണ ഉദ്യോഗ സ്ഥൻ ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെ ക്ടറായിരുന്ന എം.പി. ആ സാദ് കുറ്റപത്രം സമർ പ്പിച്ചിരുന്നു. മെയ് 15ന് പുലർച്ച യാണ് നാടിനെ നടു ക്കിയ സംഭവമുണ്ടാ യത്. വീട്ടിൽ ഉറങ്ങി കിടന്ന പത്തു വയസ്സു കാരിയെ തട്ടിക്കൊ ണ്ടുപോയി പീഡിപ്പി ച്ച് സ്വർണക്കമ്മൽ ക വർന്ന ശേഷം വഴിയി ൽ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊ ണ്ട് പോകൽ, പോക്സോ, വധശിക്ഷ ല ഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടി ൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകു പ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. മോഷ്ട‌ിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സലീമിന്റെ സഹോദരി സുവൈബ കേസിലെ രണ്ടാം പ്രതിയാണ്. കുറ്റപത്രത്തിൽ പ്രതിയുടെ ഡി.എൻ.എ പരിശോധന ഫ ലമടക്കമുള്ള 42 ശാസ്ത്രീയ തെളിവുകളും ഉ ൾപ്പെടുത്തിയിരുന്നു. 67 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. വാദി ഭാഗം സാക്ഷികളുടെ വിസ്താരത്തിലെ പ്രസക്ത ഭാഗങ്ങൾകഴിഞ്ഞ ദിവസം പ്രതിക്ക് വായിച്ച കേൾപ്പിച്ചു.

Reactions

Post a Comment

0 Comments