Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും നാട്ടിലെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :ഗൾഫിൽ നിന്നും നാട്ടിലെത്തിയ വീട്ടമ്മ  ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒടയംചാൽജമാഅത്ത് പ്രസിഡൻ്റും
മുസ്ലിംലീഗ് കോടോം ബേളൂർ പഞ്ചായത്ത് ട്രഷററുമായ  ഇബ്രാഹിം ഹാജി ഒടയംചാലിൻ്റെ ഭാര്യ ആയിഷ ഹജ്ജുമ്മ 65 ആണ് മരിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന മക്കളുടെ അടുത്തേക്ക് കഴിഞ്ഞ ഏപ്രീൽ 30 പോയ ആയിഷ ഭർത്താവിനൊപ്പം ഇക്കഴിഞ്ഞ ബുധനാഴ്ച നാട്ടിൽ മടങ്ങിയെത്തിയതാണ്. ഇന്നലെ രാത്രി വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ച ശേഷം മംഗലാപുരത്തേക്ക് കൊണ്ട് പോകവെ മരിക്കുകയായിരുന്നു. ഗൾഫിൽ നിന്നും മക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
 ഖബറടക്കം ഇന്ന് ഉച്ചക്ക് 2 ന് ഒടയംചാൽപള്ളി ഖബർസ്ഥാനിൽ.
മക്കൾ:മുജീബ്,ഇസ്മായിൽ ,
പാവസ് ,ജാസ്മിൻ .
മരുമക്കൾ :
നവാസ് ,റംസിയ ,
നജുമ, സൈഫുന്നിസ .
Reactions

Post a Comment

0 Comments