Ticker

6/recent/ticker-posts

ഒറ്റ നമ്പർ ചൂതാട്ടം യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കാഞ്ഞങ്ങാട് :ഒറ്റ നമ്പർ ചൂതാട്ടത്തിലേർപെട്ട യുവതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ. ഇവരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഉദിനൂർ മാച്ചിക്കാടിലെ കെ.വിഷ്ണു 25, മാച്ചിക്കാടിലെ കെ.ബിന്ദു 49 എന്നിവരെ മാച്ചിക്കാട് ജംഗ്ഷനിൽ നിന്നും ചന്തേര എസ്.ഐ
കെ. രാമചന്ദ്രൻ്റെ നേതൃത്വത്തിൽ പിടികൂടി. 2500 രൂപയും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. തിമിരി നിടുമ്പയിലെ കെ.മനോജിനെ 47 ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ ചന്തേര എസ്.ഐ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ പിടികൂടി. ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നു മാണ് പിടികൂടിയത്. 2000 രൂപയും തുണ്ട് കടലാസുകളും പിടികൂടി.
Reactions

Post a Comment

0 Comments