കാഞ്ഞങ്ങാട് : ഡോക്ടറുടെ താമസ്ഥലത്ത് കൗൺസിലിംഗിനെത്തിയ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറി. 2023 ഡിസംബറിലാണ് സംഭവം. കാഞ്ഞങ്ങാട്ടെ ഡോക്ടർക്കെ
തിരെയാണ് കേസെടുത്തത്. കൗൺസിലിംഗ് മുറിയിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ഡോക്ടർ രണ്ട് തവണ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാറിടത്തിൽ പിടിച്ചും കെട്ടിപിടിച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിംലിഗിനിടെയാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.
0 Comments