Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് ആഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്ക് മർദ്ദനം, 4 പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പഴയകടപ്പുറത്തേക്ക് ആഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്ക് മർദ്ദനമേറ്റു.
4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലൂരാവി സ്വദേശികളായ റാഷിദ് 18, ഷിഹാബ് 22,ഹംസ എന്നിവർക്കും 12, സിനാൻ 12 എന്നീ കുട്ടികൾക്കുമാണ് പരിക്കേറ്റത്. വാഹനങ്ങളിൽ ആഹ്ലാദ പ്രകടനവുമായെത്തിയപ്പോൾ ഒരു സംഘം എൽ.ഡി.എഫ് പ്രവർത്തകർ ആക്രമിച്ചതായാണ് പരാതി. ഇന്നലെ വൈകീട്ടാണ് സംഭവം. കാലിന് ഉൾപെടെ പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Reactions

Post a Comment

0 Comments