Ticker

6/recent/ticker-posts

കാറിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് പേർ പൊലീസ് പിടിയിൽ

കാസർകോട്:വിൽപ്പനക്കായി കാറിൽ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ പിടിയിലായത്. കുഡ്‌ലു ഷിറിബാഗിലു സ്വദേശി എ. കമറുദ്ധീൻ  34സൗത്ത് തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി സി.കെ. മുഹമ്മദ് ഷഫീർ 26 എന്നിവരാണ് പിടിയിലായത്. 19185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡിവൈഎസ്പി സി.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ വിദ്യാനഗർ പൊലീസ്  സബ് ഇൻസ്പെകർ എം.പി. പ്രദീഷ് കുമാർ , സീനിയർ സിവിൽ ഓഫീസർ നാരായണൻ, സിവിൽ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഗണേഷ് കുമാർ ഡാൻസാഫ് സ്‌ക്വാഡ് അംഗംങ്ങളായ  നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവൻ  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments