Ticker

6/recent/ticker-posts

ഉറൂസിൻ്റെ പ്രചരണ ബോർഡ് തകർത്ത കേസിൽ പ്രതികളെ വീട് വളഞ്ഞ് പിടികൂടി

കാസർകോട്:ഉറൂസിൻ്റെ പ്രചരണ ബോർഡ് തകർത്ത കേസിൽ പ്രതികളെ പൊലീസ്
 വീട് വളഞ്ഞ് പിടികൂടി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ തന്ത്ര പരമായ നീക്കത്തിലൂടെ കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പച്ചമ്പള നഗറിലെ ഫായിസ് 19,അടുക്ക വീരനഗറിലെ അബ്ദുൾ ഷെരീഫ് 27 എന്നിവരാണ് പിടിയിലായത്. പച്ചം പള്ളം സ്ഥാപിച്ച ഒളയം മഖാം ഉറൂസിൻ്റെ ബോർഡാണ് നശിപ്പിച്ചത്. സംഭവത്തിൽ മെയ് 1 ന് പൊലീസ് കേസെടുത്തതോടെ പ്രതികൾ മുങ്ങി. ഫായിസ് ആയിരുന്നു ഫ്ളക്സ് കീറിയത്. ഇത് വഴി
നാട്ടിൽ ലഹളയുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് ഷെഫീഖ് മുംബൈയിലായിരുന്നു.  ഫായിസിനെ, മുംബൈയിലേക്ക് വരാൻ പറഞ്ഞ് ഇവിടെ ഒളിവിൽ പാർപ്പിച്ചതിനാണ് ഷെഫീഖിനെ അറസ്റ്റ് ചെയ്തത്. നാട്ടിൽ പ്രശ്നമില്ലെന്നറിഞ്ഞ് ഇന്നലെ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
Reactions

Post a Comment

0 Comments