Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ് പൂടംകല്ല് താലൂക്ക് ആശുപത്രി മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിയോജക മണ്ഡലം
യൂത്ത് കോൺഗ്രസ് കമ്മിറ്റി ഇന്ന് രാവിലെ പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. പ്രവർത്തകർ ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചപ്പോഴാണ് പൊലീസുമായി ഉന്തും തള്ളുമായത്. അമ്പലത്തറ ഇൻസ്പെക്ടർ ദാമോദരൻ, രാജപുരം എസ്.ഐ പ്രദീപ് കുമാറിൻ്റെയും നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പൊലീസ് പ്രവർത്തകരെ തടഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് ബി പി . പ്രദീപ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ആശുപത്രിയോട് കാണിക്കുന്ന അനാസ്ഥക്കെതിരെയും രാത്രി കാലത്ത് ഡോക്ടർമാരില്ലാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. മണ്ഡലം പ്രസിഡൻ്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷം വഹിച്ചു.
Reactions

Post a Comment

0 Comments