Ticker

6/recent/ticker-posts

മൊബൈൽ ഫോൺ വഴി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം യുവാവ് അറസ്റ്റിൽ, ഗൂഗിൾ പേ വഴി പണം അയച്ചു കൊടുത്തത് നിരവധി പേർ

കാഞ്ഞങ്ങാട് :മൊബൈൽ ഫോൺ വഴി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തി ഗൂഗിൾ പേ വഴി പണം സ്വീകരിച്ച യുവാവ് അറസ്റ്റിൽ. പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച പൊലീസ് കണ്ടത് ഗൂഗിൾ പേ വഴി പണം അയച്ചു കൊടുത്ത നിരവധി പേരുടെ ലിസ്റ്റുകൾ . പള്ളിക്കര തൊട്ടിയിലെ എം. മൊയ്തു 40 വാണ് അറസ്റ്റിലായത്. തൊട്ടിയിൽ നിന്നും ബേക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗൂഗിൾ പേ വഴി നിരവധി പേർ പണം അയച്ചു കൊടുത്തതിന് ശേഷം പ്രതിക്ക് പണം അയച്ചതിൻ്റെ സ്ക്രീംൻ ഷോട്ട് നിരവധി പേ ർഅയച്ചു കൊടുത്തതായും പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ ചൂതാട്ട നമ്പർ പ്രതിക്ക് അയച്ചു കൊടുത്ത നിരവധി പേരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. എസ്. ഐ സവ്യസാചി , പ്രൊബേഷൻ എസ്.ഐ അഖിൽ സബാസ്റ്റ്യൻ, ബേക്കൽ സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് ചന്ദ്രൻ, ധനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments