Ticker

6/recent/ticker-posts

കാറിൽ കൊണ്ട് വരികയായിരുന്ന പാൻമസാലകളുമായി അതിഞ്ഞാൽ സ്വദേശി മഞ്ചേശ്വരത്ത് പിടിയിൽ

കാഞ്ഞങ്ങാട് : മംഗലാപുരത്ത് നിന്നും കാറിൽ കടത്തി കൊണ്ട് വരികയായിരുന്ന ലഹരി പാക്കറ്റുകളുമായി മാണിക്കോത്ത് അതിഞ്ഞാൽ സ്വദേശി മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായി.അബ്ദുള്ള കുഞ്ഞി 55 ആണ് പിടിയിലായത്.2250 പാക്കറ്റ് പാൻ മസാല കൾ കാറിൽ നിന്നും കണ്ടെടുത്തു. ബ്രീസ കാർ കസ്റ്റഡിയിലെടുത്തു. തുമിനാട് ജംഗ്ഷനിൽ കുഞ്ചത്തൂർ സ്കൂളിന് സമീപത്ത് നിന്നുമാണ് കാർകസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു. എസ്. ഐ കെ.ആർ. ഉമേശിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ടാണ് പിടികൂടിയത്.

Reactions

Post a Comment

0 Comments