കാഞ്ഞങ്ങാട് :സി.ഡി.എസ് യൂണിറ്റിൻ്റെ മാ കെയർ കുത്തി പൊളിച്ച് കവർച്ച. തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിൻ്റെ കോമ്പൗണ്ടിനകത്തുള്ള പള്ളിക്കര ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് യൂണിറ്റ് നടത്തിവരുന്ന മാ കെയറിലാണ് കവർച്ച. ഷോപ്പിൻ്റെ മുൻ വശത്തുള്ള ഗ്ലാസ് ക്യാബിൻ കുത്തി പൊളിച്ചാണ് കവർച്ച. ബോക്സിൽ സൂക്ഷിച്ചിരുന്ന 1000 രൂപ വിൽപ്പനക്ക് സൂക്ഷിച്ച ഗ്രോസറി സാധനങ്ങൾ ഉൾപെടെ കാൽ ലക്ഷം രൂപയുടെ കവർച്ച നടന്നു. ട്രസീന ധനഞ്ജയൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments