Ticker

6/recent/ticker-posts

യുവാവിൻ്റെ പരാതിയിൽ ബാങ്ക് മാനേജർക്കെതിരെ പൊലീസ് കേസ്

കാസർകോട്: ബാങ്കിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചയുവാവിൻ്റെ പരാതിയിൽ ബാങ്ക് മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. കാനറ ബാങ്ക് കാസർകോട് മാനേജർ അനൂപിനെ തിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. മുള്ളേരിയ പൊവ്വലിലെ അബ്ദുൾ നൗഫലിൻ്റെ 34 പരാതിയിലാണ് കേസ്. 2023 ജനുവരി 16 ന് പത്ത് ലക്ഷം രൂപ ഫിക്സഡ് ഡപ്പോസിറ്റ് ചെയ്താൽ ഏഴ് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പിന്നീട് പലിശയോ മുഴുവൻ തുകയോ നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments