Ticker

6/recent/ticker-posts

പിതാവ് തള്ളിക്കൊണ്ട് പോയ കാർ ദേഹത്ത് വീണ് രണ്ട് വയസുകാരിയായ മകൾ മരിച്ചു

കാസർകോട്:പിതാവ് തള്ളിക്കൊണ്ട് പോയ കാർ ദേഹത്ത് വീണ് രണ്ട് വയസുകാരിയായ മകൾ മരിച്ചു. കാറഡുക്ക മുള്ളേരിയ കാർളിയിൽ
ഇന്ന് വൈകീട്ടാണ് ദാരുണമായ അപകടമുണ്ടായത്. കാർളിയിലെ ഹരിദാസിൻ്റെ മകൾ ഹൃദ്യ നന്ദയാണ് മരിച്ചത്.
ഭാര്യക്കും മക്കൾക്കുമൊപ്പം വീട്ടിലേക്ക് പോകവെ വീടിനടുത്തുള്ള പ്രൈവറ്റ് റോഡിലെ ഇറക്കത്തിൽ വെച്ച് കാർ ഓ ഫായി. ഇതേ തുടർന്ന് ഭാര്യയേയും മക്കളെയും ഇറക്കി വീട്ടിലേക്ക് നടക്കാൻ പറഞ്ഞു. തുടർന്ന് ഹരിദാസ് കാർ മുന്നോട്ട് തള്ളി കൊണ്ട് പോകവെ നിയന്ത്രണം തെറ്റി മൺതിട്ടയിലിടിച്ച് മറിയുകയും കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Reactions

Post a Comment

0 Comments