കാഞ്ഞങ്ങാട് : സംസ്ഥാന പാത കെ.എസ്.ടി.പി റോഡിൽ ചിത്താരി പുഴക്ക് കുറുകെയുള്ള പാലത്തിൽ വലിയ ഗർത്തം. പുഴക്ക് കുറുകെയുള്ള രണ്ട് പാലങ്ങളിൽ കിഴക്ക് ഭാഗത്തെ പാലത്തിൻ്റെ മധ്യത്തിലായാണ് കുഴി രൂപപ്പെട്ടത്. ഇരു ചക്രവാഹനങ്ങൾ ഉൾപെടെ പുഴയിൽ വീഴാൻ പാകത്തിലാണ് കുഴിയുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വാഹനങ്ങൾ വരുന്ന പഴയ പാലത്തിൻ്റെ മധ്യത്തിലാണ് കുഴിയുണ്ടായത്. നാട്ടുകാർ ഉടൻ മുന്നറിയിപ്പ് നടപടി സ്വീകരിച്ചതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. പുഴ കാണുന്ന വിധത്തിലാണ് ഗർത്തം രൂപപ്പെട്ടത്. വൈകീട്ടോടെ പൊലീസെത്തി പാലം അടച്ചു.
0 Comments