നീലേശ്വരം :ആസിഡ് അകത്ത്
ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ ചികിൽസയിലിരിക്കെ മരിച്ചു. ഇന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. കിനാനൂർ കാട്ടിപ്പൊയിൽ,കക്കോട്ടിലെ കെ. നാരായണൻ 61 ആണ് മരിച്ചത്. ഇന്നലെ
വൈകുന്നേരം 3 മണിയോടെ അവശനിലയിൽ കാണുകയായിരുന്നു. റബർ ഷീറ്റ് ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് അകത്ത് ചെന്നത് . നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതരായ കൊട്ടന്റെയും ഉണ്ടച്ചിയുടെയും മകനാണ്. ഭാര്യ :കെ. യശോദ. മക്കൾ :ഷൈനോജ് , ഷാനി. മരുമകൻ :അനീഷ് . സഹോദരങ്ങൾ: കെ. തമ്പായി , കെ. രാഘവൻ.
0 Comments