11000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസവു ഒരു ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. മുന്നാട് സ്വദേശിനിയായ 15 വയസ് പ്രായമുള്ള എസ്.ടി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഉയർന്ന ജാതിയിൽപ്പെട്ട പ്രതി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
മൊബൈൽ ഫോൺ വഴി നിരന്തരം പെൺകുട്ടിയെ പിന്തുടർന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു. 2023 ജൂലൈ 4 ന് രാത്രി 9 മണിക്ക് പെൺ കുട്ടിയുടെ വീടിന് അടുത്തുള്ള പറമ്പിലെ ഷെഡിൽ ആയിരുന്നു പീഡനം.
പ്രതി ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് ഗൗരവകരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് കേസ്.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് എം. പി.സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പോക്സോ ആക്ട് 4(2) r/w 3(b) പ്രകാരം 20 വർഷം സാധരണ തടവും, 5000/ രൂപ പിഴയും, പിഴ അയച്ചില്ലെങ്കിൽ 3 മാസം അധിക തടവും, SC/ST POA ആക്ട് 3(2)(v) പ്രകാരം ജീവപര്യന്തം തടവും, 5000/ രൂപ പിഴയും, പിഴ അയച്ചില്ലെങ്കിൽ 3 മാസം അധിക തടവും, 3(1)w(i) SC/ST POA ആക്ട് പ്രകാരം 6 മാസം സാധാരണ തടവും, 1000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 ആഴ്ച അധിക തടവും ആണ് ശിക്ഷ വിധിച്ചത്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കാസർകോട് എസ്.എം എസ് ഡി .
0 Comments