Ticker

6/recent/ticker-posts

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉൾപെടെ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു, സൈറണുകൾ മുഴങ്ങും

കാഞ്ഞങ്ങാട് :സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറംജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  
ഇന്ന് 17ന് വൈകുന്നേരം 03.30 ന് റെഡ് അലർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 4.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. ജില്ലാ ഭരണകൂടം അറിയിച്ചു.

Reactions

Post a Comment

0 Comments