Ticker

6/recent/ticker-posts

ബക്കറ്റും മാലിന്യങ്ങളും നടുറോഡിൽ തള്ളി

കാഞ്ഞങ്ങാട് :ബക്കറ്റും മാലിന്യങ്ങളും നടുറോഡിൽ തള്ളിയ നിലയിൽ കാണപെട്ടു. ഇന്ന് പുലർച്ചെ ഒരുമണിയോടെ സംസ്ഥാന പാതയിൽ കിഴക്കും കര മുച്ചിലോട്ട് സ്കൂളിന് സമീപത്തായാണ് റോഡിൽ മാലിന്യം തള്ളിയത്. റോഡിൻ്റെ മധ്യത്തിലായാണ് കാണപ്പെട്ടത്. മാലിന്യം നിറച്ച
പെയിൻ്റ് ബക്കറ്റും പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടിയ മാലിന്യങ്ങളും റോഡിന് നടുവിൽ ആരോ കൊണ്ട് വച്ച നിലയിലായിരുന്നു. ഈ സമയം ഇത് വഴിയെത്തിയ നാട്ടുകാരനായ യുവാവും വാഹന യാത്രക്കാരും ചേർന്ന് മാലിന്യം റോഡരികിലേക്ക് മാറ്റി. മാലിന്യം കൊണ്ട് വച്ച ആളെ കണ്ടെത്താനായില്ല.
Reactions

Post a Comment

0 Comments