Ticker

6/recent/ticker-posts

ബൈക്കിൽ നിന്നും പെട്രോൾ ഊറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ ഒരാളെ തിരയുന്നു, പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ പ്രതി പിടിയിലായി

കാസർകോട്: റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട മോട്ടോർ
ബൈക്കിൽ നിന്നും പെട്രോൾ ഊറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്ന യുവാവ് രക്ഷപെട്ടു. മൊഗ്രാൽ ബദരിയ നഗറിലെ കെ.പി. റുമൈസ് 20 ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കൊപ്പമുണ്ടായിരുന്ന മേൽപ്പറമ്പ സ്വദേശി റിസ്വാനെതിരെ കേസെടുത്തു. കുമ്പള റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൊഗ്രാൽ റഹ്മത്ത് നഗറിലെ ഡി. എം. കൗസർ അഹമ്മദിൻ്റെ 38 ബൈക്കിൽ നിന്നു മാണ് ഇന്നലെ അർദ്ധരാത്രി പെട്രോൾ ഊറ്റിയത്. മൂന്ന് ലിറ്ററോളം പെട്രോൾ ഊറ്റിയിരുന്നു. തുടർന്ന് ഒരു പ്രതി കയ്യോടെ പിടിയിലാവുകയായിരുന്നു. ഇന്ന് ഉച്ചക്ക് മോഷണത്തിന് പൊലീസ് കേസ് റജിസ്ട്രർ ചെയ്യുന്നതിനിടെ പ്രതി കുമ്പള പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ഇറങ്ങി ഓടി. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പ്രദീപ് കുമാറും പൊലീസ് സംഘവും രക്ഷപെടുകയായിരുന്ന യുവാവിനെ കുമ്പള ടൗൺ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു.
Reactions

Post a Comment

0 Comments