Ticker

6/recent/ticker-posts

കരിന്തളത്തും വെള്ളരിക്കുണ്ടിലും മരം വീണ് വീടുകൾ തകർന്നു, മേൽക്കൂര വീണ് കുട്ടിക്ക് പരിക്ക് ചെമ്പരിക്കയിൽ കടൽ കരകവിഞ്ഞു

കാഞ്ഞങ്ങാട് :ശക്തമായ കാറ്റിലും, മഴയിലും കരിന്തളം പെരിയങ്ങാനത്തെ കുറുവാട്ട് ബാലന്റെ വീടിന് മുകളിൽ മരം വീണ് വൻ നാശനഷ്ടം സംഭവിച്ചു.  വെള്ളിയാഴ്ച്ച രാത്രിയാണ്  സംഭവം വാട്ടർ ടാങ്ക്, റൂഫിങ് ഷീറ്റ് എന്നിവ തകർന്നു.
വെള്ളരിക്കുണ്ട് : ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വീട് തകർന്നു. ഏറാൻ ചിറ്റയിലെ മാധവിയുട വീടാണ് വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ
.കാറ്റിൽ മരം പൊട്ടി വീണ് തകർന്നത്. 
വീടിന്റ മേൽ കൂര പൂർണ്ണമായും തകർന്നു.
സംഭവസമയത്ത് മാധവിഅടക്കം നാലു കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു.
ഒരുകുട്ടിയുടെ തലയിൽ മേൽക്കൂരഅടർന്നു വീണു സാരമായി പരിക്കേറ്റു.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.
മേൽപറമ്പ്: ചെമ്പിരിക്ക കടൽക്ഷോഭം രൂക്ഷം. കാറ്റിലും മഴയിലും കടൽ ഇളകി കര കവിഞ്ഞു മറിയുന്നു കുടുംബം  വീട് വിട്ട് കുടുംബ വീട്ടിൽ അഭയം തേടി. പ്രദേശത്തെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണുകയും കടൽഭിത്തി നിർമ്മിച്ച് സുരക്ഷ ഏർപ്പെടുത്തണം. കടലിൽ നിന്നും കരയിലോട്ടു ഒഴുകിവന്ന മാലിന്യത്തെ നീക്കം ചെയ്യണമെന്ന്  പരിസരവാസികൾ പറയുന്നു. ടൂറിസം കേന്ദ്രമായതിനാൽ ചെമ്പിരിക്ക ബീച്ചിൽ സന്ദർശ കരുടെ തിരക്ക് കൂടി വരുന്നുണ്ട്. അപകടസ്ഥലമായതിനാൽ അപകടം വരാതിരിക്കാൻ വേണ്ടപ്പെട്ടവർ  വേണ്ടുന്ന നടപടി സ്വീകരിക്കണമെന്ന്  സന്ദർശകരും ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments