Ticker

6/recent/ticker-posts

ഇൻസ്റ്റാഗ്രാമിൽ കമൻ്റിട്ട വിദ്യാർത്ഥിക്ക് നേരെ അക്രമം ഏഴ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : മുൻ സീനിയർ വിദ്യാർത്ഥിയുടെ പോസ്റ്റിന്
ഇൻസ്റ്റാഗ്രാമിൽ കമൻ്റിട്ട വിദ്യാർത്ഥിക്ക് നേരെ അക്രമം. ഏഴ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ്  കേസെടുത്തു. പെരിയ റോഡരികിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് അക്രമം. കാറഡുക്ക ചെന്നങ്കോടിലെ മുഹമ്മദ് ഇബ്രാഹീമിന് 20 നേരെയാണ് അക്രമം. വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമൈർ, അക്ഷയ്, റിസ്വാൻ, ഫർസീൻ, തൻസീർ, അഫ്സൽ, ഷഹീൻ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സ്റ്റീൽ വള കൊണ്ട് മുഖത്തടിച്ചും പുറത്തും നെഞ്ചിനും ഇടിച്ചും പരിക്കേൽപ്പിച്ചതായാണ് കേസ്.
Reactions

Post a Comment

0 Comments