മൈത്രി പൊലീസ്.
ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്കുളള ബസ് യാത്രയിലാണ് തെരുവത്ത് ആയിഷ മൻസിലിൽ ദൈനവിയുടെ ബാഗ് നഷ്ടപ്പെട്ടത്. വീട്ടമ്മ ഹോസ്ദുർഗ് പൊലീസിൽ വിവരം പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.
നീലേശ്വരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ജന
മൈത്രി പൊലീസ് പല വഴിക്കും അന്വേഷിച്ചു. ചിറ്റാരിക്കാൽ ഭാഗത്തേക്ക് പോകുന്ന ബസ് എന്ന് സൂചന ലഭിച്ചതിനാൽ ഇത് വഴിയും അന്വേഷിച്ചു. ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിൽ നിരവധി ബസ് തൊഴിലാളികളെ
ഫോണിൽ വിളിച്ചു. ഒടുവിൽ ബസ് ജീവനക്കാർ സൂക്ഷിച്ച് വച്ചിരുന്ന സാധനങ്ങൾ കണ്ടെത്തി. തുടർന്ന് സാധനങ്ങളുടെ ഉടമയായ വീട്ടമ്മയെയും തേടി പിടിച്ചു.
0 Comments