Ticker

6/recent/ticker-posts

തിരുപ്പൂരിൽ തുണി വാങ്ങുന്നതിന് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :തിരുപ്പൂരിൽ തുണി വാങ്ങുന്നതിന് പോയ യുവാവിനെ കാണാതായതായി പരാതി. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. തൃക്കരിപ്പൂർ ഉടുംബും ന്തലയിലെ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അഷറഫിനെ 44 യാണ് കാണാതായത്. 2024 ജുലൈ 8 ന് വളപട്ടണത്ത് താമസിക്കുന്ന സമയത്ത് തിരുപ്പൂരിൽ തുണി വാങ്ങാനെന്ന് പറഞ്ഞ് പോയ ശേഷം കാണാതായെന്നാണ് പരാതി. ഭാര്യ കെ.ആസിഫയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments