കാഞ്ഞങ്ങാട്: ഹെൽമറ്റോ രേഖകളോ യില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറോടിച്ച 15 കാരനെ തടഞ്ഞുവെച്ച് വീഡിയോ ചിത്രീകരിക്കുകയും വീഡിയോ പിന്നീട് സോഷ്യൽ മീഡയയിൽ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസുകാരന് എട്ടിൻ്റെ പണി. പരാതിയുമായി വിദ്യാർത്ഥിയുടെ കുടുംബം രംഗത്ത് വന്നതോടെ ജില്ലാ പൊലീസ് മേധാവി പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. കഴിഞ്ഞദിവസം രാവിലെ കാഞ്ഞങ്ങാട്ടാണ് സംഭവം. സ്കൂട്ടർ ഓടിച്ചു വരികയായിരുന്നു 15 കാരൻ്റെ വീഡിയോ എടുത്ത് സിനിമകളുടെ സംഭാഷണം ചേർത്ത് സ്വന്തം ഇൻസ്റ്റാഗ്രാമിൽ ഇട്ട സിവിൽ പൊലീസ് ഓഫീസർക്കാണ് പണി കിട്ടിയത്. കുട്ടിയുടെ സഹോദരനാണ് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയത്. പുതിയ കോട്ട വഴി വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂട്ടിയെയാണ് പിടികൂടിയത്. തുടർന്ന് കുട്ടിയെ കൊണ്ട് കടയിൽ നിന്നും ഹെൽമറ്റ് വാങ്ങിപിച്ചു. സ്കൂട്ടർ കത്തിക്കുമെന്ന് വരെ പറഞ്ഞതായി പ്ലസ് വൺ വിദ്യാർത്ഥിക്ക് പരാതിയുണ്ടായിരുന്നു.സംഭവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നിലയ്ക്കാത്ത ഫോൺ പ്രവാഹം വന്നത്. പൊലീസുകാരൻ ഇൻസ്റ്റാഗ്രാമിലിട്ട വീഡിയോ കണ്ട് വിളിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ പ്രയാസം കണ്ട് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുകയായിരുന്നു. വീഡിയോ സഹിതമായിരുന്നു പരാതി.പരാതി ലഭിച്ചയുടൻ നടപടി സ്വീകരിക്കുകയായിരുന്നു. അതിനിടെ തന്നെ സമൂഹ മാധ്യമങ്ങളുടെ അപമാനിച്ച പൊലീസുകാരനെതിരെ നടപടി വന്നപ്പോൾ 15 കാരൻ ക്ഷമിക്കാനും പരാതി പിൻവലിക്കാനും തയ്യാറായി. അബദ്ധം പറ്റി പോയതായി ഉദ്യോഗസ്ഥൻ പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥൻ്റെ പ്രയാസം മനസിലാക്കി കുടുംബം പരാതി പിൻവലിച്ചത്. പൊലീസുകാരനെതിരെ സ്വീകരിച്ച നടപടി ഒഴിവാകട്ടെയെന്ന് ആഗ്രഹിക്കുന്നതായി കുട്ടിയും സഹോദരനും പറഞ്ഞു.
0 Comments