കാഞ്ഞങ്ങാട് :ജില്ലയിൽ നിന്നും നഷ്ടപ്പെട്ട 107 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് എത്തിച്ച് പൊലീസ്. കാസർകോട്സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഫോണുകൾ കണ്ടെത്തിയത്.
2024 സെപ്റ്റംബർ ഒന്ന് മുതൽ മുതൽ ഇതുവരെയായി മോഷണം പോയ മൊബൈലുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി
ട്രെയിസ് ചെയ്ത് കണ്ടെത്തിയത്. ചെന്നൈ, കോയമ്പത്തൂർ, കള്ളക്കുറിച്ചി, സേലം, ബാംഗ്ലൂർ, പുത്തൂർ, മാഗ്ലൂർ,മുംബൈ എന്നിവിടങ്ങളിൽ നിന്നും മൊബൈൽ
കണ്ടെടുത്തു.
രണ്ടു മാസത്തിനിടയിൽ ട്രാക്ക് ചെയ്ത് പിടിച്ച 27 മൊബൈലുകൾ ഇന്ന് അഡിഷണൽ എസ്.പി ദേവദാസ് മൊബൈൽ നഷ്ടപ്പെട്ടവർക്ക് തിരികെ നൽകി. ഇൻസ്‌പെക്ടർ നളിനക്ഷൻ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. എസ്. ഐ അൻസർ, എസ്.ഐ മൗഷമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മൊബൈൽ കണ്ടു പിടിച്ച രതീഷ് കുമാറിനെ ചടങ്ങിൽ അഭിനന്ദിച്ചു.
0 Comments