അജ്ഞാത വാഹനം ഇടിച്ച് നീലേശ്വരം സ്വദേശി ബോധമില്ലാതെ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ . കൊഴുമ്മൽ പടിഞ്ഞാറ്റത്തെ ടി.വി. രാമകൃഷ്ണൻ 58 ആണ് ഗുരുതരാവസ്ഥയിലുള്ളത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോയ അജ്ഞാത വാഹനം നടന്ന് പോവുകയായിരുന്ന രാമകൃഷ്ണനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ദേശീയ പാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. സഹോദരൻ മടിക്കൈ കാലിച്ചാം പൊതിയിലെ എം വി . ഗംഗാധരൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments