കാസർകോട്:സെലിബ്രിറ്റിയുടെ ഫാൻ ഫൈറ്റിന്റെ പേരിൽ യുവാവിനോടുള്ള വിരോധത്തിൽ കുടുംബ ഫോട്ടോ കൈക്കലാക്കി യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ അംജദ് ഇസ്ലാം 19 എന്ന യുവാവിനെ കാസർകോട് സൈബർ ക്രൈം പൊലീസ് മുംബൈയിൽ നിന്നും സമർത്ഥമായി പിടികൂടി. കഴിഞ്ഞ മാസം 11 ന്
കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പോക്‌സോ, ഐ ടി ആക്ട് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രതി ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെകർ യു.പി. വിപിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ മടിക്കൈ, സീനിയർ സിവിൽ ഓഫീസർ മാരായ സവാദ്, അഷ്‌റഫ്, സുരേഷ് , സിവിൽ ഹരിപ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘം മുംബൈയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി താമസിക്കുന്നത് കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചേരി പ്രദേശമായിരുന്നു. ദുഷ്‌കരയമായതും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പ്രതിയുടെ നീക്കണങ്ങൾ മനസിലാക്കി പ്രതിക്കായി പൊലീസ് മുംബൈയിൽ കാത്തിരുന്നു. രണ്ട് ദിവസം കാത്തിരുന്നിട്ടും പ്രതിയെ കിട്ടിയില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് സംഘം 60 കിലോമീറ്റർ പ്രതിയെ തേടി വീണ്ടും യാത്ര തിരിച്ചു. സഹായത്തിന് മുംബൈ ടഡ്‌പോർ പൊലീസ് ഇൻസ്പെക്ടറുമുണ്ടായിരുന്നു. ആൾക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലം ആയതിനാൽ മൊബൈൽ ഫോൺ ലൊക്കേഷൻ കൃത്യമായി ലഭിച്ചില്ല. അഞ്ച് ദിവസത്തെ തിരച്ചിലിന് ഒടുവിൽ താമസ സ്ഥലത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കാസർകോടെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments