കാഞ്ഞങ്ങാട് :19 വയസുകാരനെ കാണാതായി. യുവാവ് ആന്ധ്രയിലെന്ന സൂചനയെ തുടർന്ന് പൊലീസ് ഇന്ന് രാവിലെ അങ്ങോട്ടേക്ക് പോയി. പനയാൽ കളിങ്ങോത്തെ വി.ടി. ദാമോദരൻ്റെ മകൻ അതുൽ റാമിനെയാണ് കാണാതായത്. ഇന്നലെ രാവിലെ 8.30 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. ഇതിനിടയിലാണ് യുവാവ് ആന്ധ്രയിലുള്ളതായി വിവരം ലഭിച്ചത്.
0 Comments