Ticker

6/recent/ticker-posts

കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മൂന്ന് ചാക്ക് പാൻ മസാലകളും 21440 രൂപയും പിടികൂടി

കാഞ്ഞങ്ങാട് :കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് ചാക്ക് നിറയെ പാൻ മസാലകളും 21440 രൂപയും പിടികൂടി. ഒരാൾക്കെതിരെ കേസെടുത്തു. ഇന്ന്
വൈകീട്ടാണ് പിടികൂടിയത്. ബേക്കൽ കോട്ടക്കുന്നിൽ കൂട് പീടികക്ക് പിറകിലെ കുറ്റിക്കാട്ടിൽ ഒളിച്ച ലഹരി ശേഖരമാണ് പിടികൂടിയത്. 2258 പാക്കറ്റ് പാൻ മസാലകൾ ചാക്കിൽ നിന്നും കണ്ടെത്തി. ബേക്കർ ഫോർട്ട് ഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുനിൽ ചൗഹാനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പ്രതിനടത്തുന്ന കൂട് പീടികക്ക് പിറകിലായാണ് ഒളിപ്പിച്ച് വെച്ചത്. പ്രതിയുടെ കൈയിൽ കാണപ്പെട്ട പണമാണ് പിടികൂടിയത്. പ്രതിക്കെതിരെ മുൻപും സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ, ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, എസ്.ഐ മനോജ് കൊട്രച്ചാൽ, പൊലീസുകാരായ ശ്രീജിത്ത്, സരീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments