Ticker

6/recent/ticker-posts

മകൻ ഓടിച്ച മോട്ടോർ ബൈക്കിൽ നിന്നും തെറിച്ചു വീണ് അമ്മ മരിച്ചു

കാസർകോട്:മകൻ ഓടിച്ച മോട്ടോർബൈക്കിൽ നിന്നുംതെറിച്ചു വീണ് പരിക്കേറ്റ അമ്മ മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കുമ്പള അംഗഡി മൊഗറിലെ ചീങ്കണമൊഗർ നവീൻ ചന്ദ്ര ഷെട്ടിയുടെ ഭാര്യ സുലോചന ഷെട്ടി 56 ആണ് മരിച്ചത്. മകൻ അഭിഷേക് ഷെട്ടി 28 ഓടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. കളന നഗർ ചീങ്കണമൊഗറിൽ 29 ന് വൈകീട്ടായിരുന്നു അപകടം. കള നഗർഭാഗത്തേക്ക് ഓടിച്ച് പോകവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റിരുന്നു. മകനെ തിരെ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments