കാഞ്ഞങ്ങാട് : രാത്രി സമയത്ത് സ്കൂട്ടറിലെത്തി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും72 കിലോ വരുന്ന ചന്ദന മരം
മുറിച്ചു കടത്താൻ ശ്രമിച്ച
രണ്ട് പേർ അറസ്റ്റിൽ. പനത്തടിയിൽ നിന്നും ചന്ദനമരം മുറിച്ച പ്രതികളാണ് അറസ്റ്റിലായത്. ഈസ്റ്റ് എളേരി അടുക്കളം പാടി സ്വദേശികളായ എം പി . രതീഷ് 23, ധനേഷ് ദാമോദരൻ 21എന്നിവരാണ് അറസ്റ്റിലായത്. ചാമുണ്ഡിക്കുന്ന് സ്കൂളിന് സമീപത്തെ ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിൽ നിന്നുമാണ് മുറിച്ചത്. ചന്ദനം മുറിക്കുന്നത് നാട്ടുകാർ കണ്ടതോടെ സ്കൂട്ടറുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും കഷണങ്ങളാക്കിയ 72 കിലോ ചന്ദനതടി കണ്ടെത്തുകയായിരുന്നു.
0 Comments