Ticker

6/recent/ticker-posts

സിഗരറ്റ് പാക്കറ്റിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :സിഗരറ്റ് പാക്കറ്റിനുള്ളിൽ സൂക്ഷിച്ച 
എം.ഡി.എം.എയുമായി 
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 0.740 ഗ്രാം എം.ഡി.എം.എ സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും കണ്ടെടുത്തു. ബേക്കൽ ഉസ്മാനിയയിലെ മുഹമ്മദ് ഫായിസിനെ 26 അറസ്റ്റ് ചെയ്തു. ഹദ്ദാദ് കാട്രമൂലയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നു മാണ് യുവാവിനെ പിടികൂടിയത്. പറമ്പിലെ അരമതിലിൽ ഇരിക്കുകയായിരുന്ന യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. പൊലീസ് ദേഹപരിശോധന നടത്തുന്നതിനിടെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് പുറത്തിട്ടു. പൊലീസ് ഇത് പരിശോധിച്ചപ്പോൾ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെയും ഡി.വൈ.എസ്.പിയുടെയും സ്ക്വാഡ് അംഗങ്ങളും ബേക്കൽ പൊലീസും ചേർന്നാണ് എം.ഡി.എം.എയുമായി യുവാവിനെ
വൈകീട്ട് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments