Ticker

6/recent/ticker-posts

പയ്യന്നൂർ സുലോചന കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു മൃതദേഹം കണ്ട കിണർ പരിശോധിച്ചു

പയ്യന്നൂർ :പയ്യന്നൂർ സുലോചന കൊലക്കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 
കഴിഞ്ഞ വർഷം   ഒക്ടോബർ രണ്ടിന്  പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപമുള്ള വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ  സുശീലയുടെ 76 കൊലപാതകകേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.  ഒരു വർഷമായി ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേ തുടർന്നാണ് കേസന്വേഷണം സംസ്ഥാന  ക്രൈം ബ്രാഞ്ചിന് കൈമാറി ഡി. ജി. പി ഉത്തരവ് ഇറക്കിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്. പി പി . ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി എം . വി . അനിൽ കുമാർ  കേസന്ന്വേഷണം ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി എസ്.പി ബാലകൃഷ്ണൻ നായരും ഡി.വൈ. എസ്. പി അനിൽ കുമാറും ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സുലോചന മരിച്ച നിലയിൽ കണ്ട കിണറും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.
Reactions

Post a Comment

0 Comments