Ticker

6/recent/ticker-posts

ചില്ലറ വിൽപ്പനയെ ചൊല്ലി കോട്ടച്ചേരി മൽസ്യമാർക്കറ്റിൽ നേരിയ സംഘർഷം

കാഞ്ഞങ്ങാട് :ചില്ലറ വിൽപ്പനയെ ചൊല്ലി കോട്ടച്ചേരി നഗരസഭ മൽസ്യമാർക്കറ്റിൽ നേരിയ സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷാവസ്ഥയുണ്ടായത്. മാർക്കറ്റിൽ മൽസ്യ മെത്തിക്കുന്ന മൊത്ത വിതരണക്കാർ ചില്ലറ വിൽപ്പന നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രശ്നം. ഓൾസെയിൽ വിൽപ്പനക്കാർ ചില്ലറ വിൽപ്പന നടത്തുന്നത് മൽസ്യ തൊഴിലാളി സ്ത്രീകൾ ഉൾപെടെ ചേർന്ന് തടഞ്ഞു. ഇതോടെയാണ് സംഘർഷമായത്. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.

Reactions

Post a Comment

0 Comments