Ticker

6/recent/ticker-posts

ചെമ്മണ്ണ് കടത്ത് ടിപ്പർ ലോറികളും ജെ.സി.ബിയും പൊലീസ് കസ്റ്റഡിയിലെടുത്തു

കാസർകോട്:ചെമ്മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറികളും ജെസിബിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 
മണൽ മാഫിയയ്ക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു മണൽ കടത്ത്  നിയന്ത്രിച്ചതിന് ശേഷം കുമ്പള പൊലീസ് ചെമ്മണ്ണ് കടുത്ത മാഫിയക്ക് എതിരെയും നടപടികൾ ആരംഭിച്ചു.
കുമ്പള, സീതാംഗോളി , ബംബ്രാണ ഭാഗങ്ങളിൽ വ്യാപകമായി ചെമ്മണ്ണ് കടത്തുന്നുണ്ടെന്ന് വിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ   കുമ്പള ക്രൈം എസ് ഐ പ്രദീപ്കുമാറും സംഘവുമാണ് ഇന്ന്  രണ്ട് ടിപ്പർ ലോറികളും  ജെസിബിയും കസ്റ്റഡിയിൽ എടുത്തത്.
 കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ റിപ്പോർട്ട് സഹിതം ആർ.ഡി.ഒക്ക് കൈമാറുമെന്ന്  പൊലീസ് അറിയിച്ചു. എസ്. ഐ ശരത്ത് ബാബു സിവിൽ പൊലീസ് ഓഫീസർ സുധീഷ്, അജീഷ്
 എന്നിവരും  വാഹനങ്ങൾ കസ്റ്റഡിയിലെ ടുക്കാൻ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments