കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത്ഐങ്ങോത്ത് ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട കാർ റോഡരികില കുഴിയിലേക്ക് തല കീഴായി മറിഞ്ഞു. പൂരക്കളി കലാകാരൻ സൗത്തിലെ പി. ദാമോദര പണിക്കർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അദ്ദേഹം പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെയാണ് അപകടം. പടന്നക്കാട്ടെക്ക് പോവുകയായിരുന്നു. കാറിൽ കുടുങ്ങിയ അദ്ദേഹത്തെ സമീപവാസികളാണ് പുറത്തെത്തിച്ചത്. കുഴിയിൽ നിന്നും കാർ പുറത്തെടുത്തു.
0 Comments