Ticker

6/recent/ticker-posts

സ്വാതന്ത്ര്യ ദിനാഘോഷം റെയിൽവെ സ്റ്റേഷനുകളിലടക്കം വ്യാപക പരിശോധന

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനാഘോഷം മുൻനിർത്തി റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും വ്യാപക പരിശോധന. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ വിശദമായ പരിശോധനക്ക് വിധേയമാക്കും.
ഇന്ന് കാഞ്ഞങ്ങാട് ടൗൺ, റെയിൽവേ സ്റ്റേഷൻ പരിസരവും റെയിൽവേ സ്റ്റേഷനും പരിശോധിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷ തലേന്ന് വരെ പരിശോധന തുടരും അതിർത്തി ചെക്ക് പോസ്റ്റു‌കൾക്കു പുറമെ ട്രെയിനുകൾ, റെയിൽവെ സ്‌റ്റേഷനുകൾ, ബസ്‌ സ്‌റ്റാ ന്റുകൾ, തന്ത്ര പ്രധാന സ്‌ഥാ പനങ്ങൾ, എന്നിവിടങ്ങളിലും പ്രത്യേക പരിശോധനകളും
നിരീക്ഷണവും ഏർപ്പെടുത്തും. ലോഡ്‌ജുകളിലും വിശദമായ
പരിശോധന  നടത്തുമെന്നും പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും  പരിശോധന ഉണ്ടാകും. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭാത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഡോഗ് സ്ക്വാഡ്, ബോംബ് സ്കോഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നത്.
Reactions

Post a Comment

0 Comments